അതിതീവ്ര മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വരുംദിവസങ്ങളില്‍ മഴ ശക്തമാകും
കോഴിക്കോട്: അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഞായറാഴ്ച മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
വിവിധ ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
റെഡ് അലര്‍ട്ട്
ഒക്ടോബര്‍ 25: മലപ്പുറം, കോഴിക്കോട്, വയനാട്
26: ഇടുക്കി, പാലക്കാട്
ഓറഞ്ച് അലര്‍ട്ട്
ഒക്ടോബര്‍ 24: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍
26: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം
യെല്ലോ അലര്‍ട്ട്
ഒക്ടോബര്‍ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
25: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ്
26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്
27: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം.