ശക്തമായ കാറ്റും മഴയും.ചങ്ങനാശേരിയിലും വ്യാപക നാശനഷ്ടം.മരണം വീണു നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
 

 
ACCIDENT

കോട്ടയം: ശക്തമായ കാറ്റും മഴയും ചങ്ങനാശേരിയിലും വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. ചങ്ങനാശേരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇന്നും തുടരുകയാണ്.  ശക്തമായ കാറ്റിലും മഴയിലും റോഡരുകില്‍ നിന്നിരുന്ന മാവ് മറിഞ്ഞുവീണ് അപകടം. ആളപായമില്ല. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്.  രാവിലെ ശക്തമായ കാറ്റിലും മഴയിലും
കവിയൂര്‍ ആരമലകുന്ന് മസ്ജിദിന് മുന്‍വശത്ത് കെ.ആര്‍.എഫ്.ബി.യുടെ അധീനതയിലുള്ള മരമാണ് കടപുഴകി വീണ് പാര്‍ക്ക് ചെയ്തിരുന്ന ടോറസ് വാഹനത്തിനും അതുവഴി കടന്നുപോയ പത്രവിതരണ വാഹനത്തിനും നാശനഷ്ട്മുണ്ടായത്. ടോറസ് വാഹനം നാഗ്പൂരില്‍ നിന്ന് തിരുവല്ല കോബിള്‍ ഫ്ക്ടറിയിലേക്ക് കേബിളുമായ വന്ന ലോറി വെള്ളിയാഴ്ച ഉച്ചയെയോടെ വാഹനത്തിന്റെ എഞ്ചിന്‍ കോടാവുകയും റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളിലേക്കാണ് മരം മറിഞ്ഞുവീണത്. സംഭവസമയത്ത് അതിനുള്ളില്‍ ഡ്രൈവര്‍ ഉറങ്ങുന്നുണ്ടായിരുന്നു. ലോറിക്കു മുകളില്‍ കൂടി ഇലവണ്‍ കെവി ഉള്‍പ്പടെയുള്ള കേബിള്‍ പോകുന്നുണ്ടായിരുന്നതിനാല്‍ മരത്തിന്റെ വലിയ തടി അതില്‍ തങ്ങിനിന്നതിനാല്‍ ഡ്രൈവര്‍ രക്ഷപെടുകയാരുന്നു.

Tags

Share this story

From Around the Web