കനത്ത മഴ; കണ്ണൂരില്‍ ബോയ്‌സ്ടൗണ്‍-പാല്‍ചുരം റോഡില്‍ രാത്രിയാത്രാ നിരോധനം
Aug 1, 2026, 16:06 IST
കണ്ണൂര്‍: ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്‌സ്ടൗണ്‍ പാല്‍ചുരം റോഡില്‍ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം.
ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.
നാളെ രാവിലെ 6 മണിവരെ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.