ഹൃദയാഘാതം; നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയയാൾ പനയുടെ മുകളിലിരുന്ന് മരിച്ച നിലയിൽ
Oct 18, 2026, 11:09 IST
ഒറ്റപ്പാലം: പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയയാൾ ഹൃദയാഘാതത്തെത്തുടർന്ന് പനയുടെ മുകളിൽ മരിച്ചു.
പാലപ്പുറം പല്ലാർമംഗലം ചാത്തൻപ്ലാക്കിൽ രാജനാ(64)ണു മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. പാലപ്പുറം പഴയ പോസ്റ്റ് ഓഫിസിനു സമീപം മാറ്റന്പറ്റക്കാട്ടിൽ രാമന്റെ വീട്ടുവളപ്പിലെ 60 അടി ഉയരമുള്ള പനയിലാണ് രാജൻ നൊങ്ക് ശേഖരിക്കാൻ കയറിയത്.
ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങാതിരുന്നതിനെത്തുടർന്ന് പ്രദേശവാസികൾ നോക്കിയപ്പോൾ പനയുടെ മുകളിൽ കുടുങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
ഷൊർണൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി സാഹസികമായി ഇദ്ദേഹത്തെ താഴെയിറക്കിയെങ്കിലും മരിച്ചിരുന്നു.