കരച്ചില്കേട്ട് വാതില് ചവിട്ടിപ്പൊളിച്ച സഹോദരന് കണ്ടത് ചോരയൊലിപ്പിച്ച് ഓടിവരുന്ന വിസ്മയയെ; പിന്നാലെ മകന്റെയും കഴുത്തറുത്ത് വിജേഷ്, കൊടുംക്രൂരത ബ്ലേഡ് കൊണ്ട്
തൃശൂര്: വലപ്പാട് ബീച്ചില് ഭാര്യയെയും നാലര വയസുള്ള മകനെയും കഴുത്തറുത്ത് കൊന്ന് ഭര്ത്താവിന്റെ കൊടുംക്രൂരത. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകന് ദക്ഷിനെയും കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
ഇന്ന് പുലര്ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചില്കേട്ട് സഹോദരന് വാതില് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയില് വിസ്മയയെ കണ്ടെത്തിയത്. തുടര്ന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയില് കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കില് ജീവന് രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിഷയത്തില് കൂടുതല് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.