വെള്ളികുളം ഇടവകയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സെമിനാര്‍
വെള്ളികുളം: വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ വെള്ളികുളം സെന്റ് തോമസ് ഹാളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സെമിനാര്‍ നടത്തപ്പെട്ടു.
ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി
ഫാ. സ്‌കറിയ വേകത്താനം ആരോഗ്യ ഇന്‍ഷ്വറന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
'ആരോഗ്യമേഖലയില്‍ ഇന്‍ഷ്വറന്‍സിന്റെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച് സനല്‍ കോനാട്ട്, സാജു മോഹനന്‍ മുണ്ടയ്ക്കല്‍, ബെന്നി മുത്തനാട്ട് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.
ബിന്‍സി സെബാസ്റ്റ്യന്‍ കരോട്ടു പുള്ളോലില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ചാക്കോച്ചന്‍ കാലാപറമ്പില്‍, ബിനോയി ഇലവുങ്കല്‍, ആന്റോ പാമ്പാടത്ത്, ഷൈനി സണ്ണി കണിയാം കണ്ടത്തില്‍, ജാന്‍സി സെബാസ്റ്റ്യന്‍ കല്ലൂര്‍, ജെസി ഷാജി ഇഞ്ചയില്‍,ബിജു ജോസഫ് പുന്നത്താനത്ത്, ലിനി ആന്റണി വെള്ളാപ്പാണിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.