ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖയുടെ മരണം പക്ഷാഘാതം കൊണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ ചൊക്ലിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണു മരിച്ചത്, പക്ഷാഘാതം കൊണ്ടെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മാനസിക സംഘര്‍ഷമാകാം പക്ഷഘാതത്തിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മട്ടന്നൂരിലേക്ക് സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെയാണ് ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത്.
അഞ്ചു മാസം മുന്‍പ് എച്ച്‌ഐ ആയി ചുമതലയേറ്റ ദീപയെ ഭരണം മാറിയതോടെയാണ് സ്ഥലം മാറ്റിയത്. ഇടത് സംഘടന അംഗമായിരുന്നു ദീപ.
രണ്ടുമാസം മുന്‍പ് അപകടത്തില്‍പ്പെട്ട ദീപാലേഖക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ഡിഎംഒയോട് പറഞ്ഞിരുന്നുവെങ്കിലും വേണ്ടവിധം ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നില്ല.
ദീപാ ലേഖയുടെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും എന്‍ജിഒ യൂണിയന്‍ ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. സ്ഥലംമാറ്റത്തില്‍ കണ്ണൂര്‍ ഡിഎംഒയ്ക്ക് എതിരെ കുടുംബം രംഗത്ത് വന്നു.