ശിരോവസ്ത്ര വിലക്ക്: കുട്ടിയ്ക്ക് കേരളത്തിലെ ഏത് സ്‌കൂളിലും അഡ്മിഷന്‍ വാങ്ങി നല്‍കാന്‍ ഇടപെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 
Sivankutty

കൊച്ചി:പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയ്ക്ക് താത്പര്യമെങ്കില്‍ കേരളത്തിലെ ഏത് സ്‌കൂളില്‍ വേണമെങ്കിലും അഡ്മിഷന്‍ വാങ്ങി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

 അതിനുള്ള സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അഡ്മിഷന്‍ വാങ്ങി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് ഇറക്കും. 

കുട്ടിയ്ക്കുണ്ടാകുന്ന മാനസിക വിഷമത്തിന് ഉത്തരവാദി ആ സ്‌കൂള്‍ മാനേജ്‌മെന്റ് ആണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂളില്‍ പ്രവേശനം ലഭ്യമായില്ലെന്ന് കരുതി കേരളത്തിലെ ഒരു കുട്ടിയ്ക്കും വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

കുട്ടിയുടെ പിതാവ് പള്ളുരുത്തിയിലെ സ്‌കൂളില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അഡ്മിഷനായി എന്ത് ഇടപെടലും നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര വിഷയത്തില്‍ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണെന്നും ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും അവര്‍ക്ക് വിദ്യാഭ്യാസത്തിനായുള്ള സംരക്ഷണം ഒരുക്കുക എന്നതാണ് എക്കാലത്തും സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യം ഉണ്ടായിട്ടും അത് നടന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു.

Tags

Share this story

From Around the Web