മെയ് 27 ന് സ്പാനിഷ് പ്രധാനമന്ത്രി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തും

 
Gu
ആത്മീയ ഉണർവേകി വൈറ്റ് ഹൗസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നു. മെയ് 17-ന് വാഷിംഗ്ടൺ ഡി.സി.യിലെ ചരിത്രപ്രസിദ്ധമായ നാഷ്ണൽ മാളിൽ വെച്ചാണ് ഒൻപത് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പ്രാർത്ഥനാ സംഗമം നടക്കുക. Rededicate 250: National Jubilee of Prayer, Praise & Thanksgiving എന്ന് പേരിട്ടിരിക്കുന്ന ഈ സമ്മേളനം അമേരിക്കയുടെ ക്രിസ്തീയ വേരുകൾ ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഒരു "വിശ്വാസപരമായ നവീകരണം" പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യമെന്ന് സംഘാടകർ വ്യക്തമാക്കി. അമേരിക്കയെ ദൈവത്തിന് പുനർസമർപ്പിക്കുവാനും രാജ്യത്തിന്റെ ക്രിസ്തീയ അടിത്തറയെ ശക്തിപ്പെടുത്തുവാനുമാണ് ഈ സംഗമമെന്ന് വൈറ്റ് ഹൗസ് വിശ്വാസകാര്യാലയത്തിന്റെ ഉപദേഷ്ടാവായ പൗള വൈറ്റ്-കെയ്ൻ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തുടങ്ങി ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ സജീവമായി പങ്കുചേരും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കെടുക്കില്ലെങ്കിലും റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം അയക്കും. "ദേശീയ ഐക്യത്തിലും വിശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ശുശ്രൂഷകൾ അമേരിക്കയുടെ ചരിത്രപരമായ പൈതൃകത്തെ ഉയർത്തിക്കാട്ടുന്നവയാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റുമാർ ചരിത്രപരമായി പ്രധാന വാർഷികങ്ങളിൽ പൊതുവായ പ്രാർത്ഥനകൾ നടത്താറുണ്ടെങ്കിലും, ഇത്രയും വലിയ തോതിലുള്ള ഒരു പ്രാർത്ഥനാ സംഗമം ആധുനിക യുഗത്തിൽ അപൂർവമാണെന്ന് അധിക്രതർ പറയുന്നു.

Tags

Share this story

From Around the Web