തൃശൂര്‍ അതിരൂപതയുടെ വികാരി ജനറലായും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്ന വൈദികനും ഡോക്ടറുമായ ഡോ.ഫാദര്‍ ഫ്രാന്‍സീസ് ആലപ്പാട്ട് അന്തരിച്ചു
തൃശൂർ അതിരൂപതയുടെ വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചിരുന്ന വൈദികനും ഡോക്ടറുമായ DR . ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് നിത്യസമാനത്തിനായി വിളിക്കപ്പെട്ടു. ബുധനാഴ്ച വൈകീട്ട് 4.24നായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ആലപ്പാട്ട് ആന്റണിയുടെയും റോസിയുടെയും മകനാണ് അദ്ദേഹം. ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ പ്രതിഭയായിരുന്നു ഡോ. ഫാദർ ഫ്രാൻസീസ് ആലപ്പാട്ട്.കേരളത്തിൽ രക്തദാനം ജനകീയമാക്കിയ വൈദികൻ കൂടി ആയിരുന്നു അച്ചൻ.
തൃശൂരിന്റെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ച നിരവധി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിച്ചത് ഫാ. ഫ്രാൻസീസ് ആലപ്പാട്ടാണ്. തൃശ്ശൂർ സേക്രഡ് ഹാർട്ട്, മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അദ്ദേഹം എം.ബി.ബി.എസ് ബിരുദം നേടി. തുടർന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കിയ അദ്ദേഹം 1995-ലാണ് വൈദികനായി അഭിഷിക്തനായത്.
പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ഇടവക വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചു.