വസ്ത്രത്തില്‍ പിടിച്ച് തൂക്കിയെടുത്തു, തല്ലി ചതച്ചു; ചടയമംഗലത്ത് പതിമൂന്നുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം, സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി
 

 
POLICE

കൊല്ലം: ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കുട്ടിയെ വസ്ത്രത്തില്‍ പിടിച്ച് തൂക്കിയെടുത്തും വസ്ത്രം ഊരി വടി കൊണ്ട് ക്രൂരമായി തല്ലി ചതച്ചുമാണ് ക്രൂരത.

 ചടയമംഗലം കുരിയോട് ഇന്നലെ രാത്രിയാണ് സംഭവം. ആക്രമിക്കുമ്പോള്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ മദ്യ ലഹരിയിലായിരുന്നു.

സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി. കൊല്ലം റൂറല്‍ എസ്പിയും ചൈല്‍ഡ് ലൈനും പരാതി അന്വേഷിക്കും. 

ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതും ഇത്തരം അതിക്രമങ്ങള്‍ തടയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Tags

Share this story

From Around the Web