ചൂരൽ കൊണ്ട് അടിച്ചു, മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി; അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി
Jun 26, 2026, 14:34 IST
ഇടുക്കി: അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി. ചൂരൽ കൊണ്ട് അടിച്ചുവെന്നും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ് മീഡിയത്തിൽ പഠിക്കുന്ന കുട്ടിയെ അധ്യാപകൻ ശിവകുമാർ മർദ്ദിച്ചെന്നാണ് പരാതി.
വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറഞ്ഞുവെന്നും മകൻ വേദനിച്ചു കരയുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.
വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെനിന്ന് പരിശോധിച്ച ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.