കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച പ്രസ്ഥാനമാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനെന്ന് ഫാ. ആന്‍സില്‍ പീറ്റര്‍
കണ്ണൂര്‍: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച പ്രസ്ഥാനമാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനെന്ന് കണ്ണൂര്‍ രൂപത കെഎല്‍സിഎ ആദ്ധ്യാത്മിക ഉപദ്ദേഷ്ടാവ് ഫാ. ആന്‍സില്‍ പീറ്റര്‍.
ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ പതാക ഉയര്‍ത്തി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍ സിഎ) 55-ാമത് സ്ഥാപിത ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സ്ഥാപിത ദിനസന്ദേശം നല്‍കി. കത്തീഡ്രല്‍ രൂപത വൈസ് പ്രസിഡന്റ് റിനേഷ് ആന്റണി, ഭാരവാഹികളായ സുരേഷ് ബാബു, ഷീജ ഗില്‍ബര്‍ട്ട്, ഷീബ അക്തര്‍ എന്നിവര്‍ പ്രസംഗിച്ചു.