തീ തുപ്പുന്ന രീതിയിൽ മോഡിഫിക്കേഷൻ നടത്തിയ കാറുമായി റോഡിലിറങ്ങി. വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. വണ്ടിയുടെ രജിസ്‌ട്രേഷൻ എംവിഡി റദ്ദാക്കി

 
mvd

നിലമ്പൂർ: തീ തുപ്പുന്ന രീതിയിൽ മോഡിഫിക്കേഷൻ നടത്തിയ കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. വണ്ടിയുടെ രജിസ്‌ട്രേഷൻ എംവിഡി റദ്ദാക്കി.

പുകക്കുഴലിന്റെ ഉള്ളിൽ നിന്ന് തീ വരുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള പഴയ സെൻ കാറാണ് മോഡിഫൈ ചെയ്തത്. 

കഴിഞ്ഞ ദിവസം നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്ത് എംവിഡി നടത്തിയ രാത്രികാല പരിശോധനയിലാണ് കാർ കസ്റ്റഡിയിലെടുത്തത്.

സമീപത്തെ കോളജിൽ പഠിക്കുന്ന വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ ഉടമസ്ഥൻ വിദേശത്താണെന്നാണ് വിവരം. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

നിയമവിരുദ്ധമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ ആർസി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags

Share this story

From Around the Web