പണം വാങ്ങിയിട്ട് ടിക്കറ്റ് നല്‍കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ പിടികൂടി വിജിലന്‍സ്.മൂന്നാറില്‍ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം

ഇടുക്കി: പണം വാങ്ങിയിട്ട് ടിക്കറ്റ് നല്‍കിയില്ല. കെഎസ്ആര്‍ടിസി കണ്ടക്ടറെ പിടികൂടി വിജിലന്‍സ്. കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ ഡബിള്‍ ഡക്കര്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയാണ് പിടിയിലായത്. മൂന്നാറില്‍ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വേഷം മാറി ബസില്‍ കയറിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചിന്നക്കനാലില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുകയായ 400 രൂപ വാങ്ങിയ പ്രിന്‍സ് ചാക്കോ ടിക്കറ്റ് നല്‍കാതെ പോവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇയാള്‍ മുന്‍പും സമാനരീതിയില്‍ പണം വാങ്ങിയതായി പരാതികളുണ്ട്.