അനുവാദം ഇല്ലാതെ തന്റെ ഷര്‍ട്ട് എടുത്തിട്ടു; യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. വാക്കുതര്‍ക്കത്തിനിടയില്‍ തെറിവിളിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍

 
SHIRT


മുംബൈ: മുംബൈയിലെ ഗോരേഗാവില്‍ അനുവാദമില്ലാതെ തന്റെ ഷര്‍ട്ട് ധരിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്ത് യുവാവിനെ അടിച്ചുകൊന്നു. ഗോരേഗാവ് സ്വദേശിയായ സുബോധാണ് സുഹൃത്ത് സൂരജിനെ നിസ്സാരകാരണത്തിന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം.

വാക്കുതര്‍ക്കത്തിനിടയില്‍ തെറിവിളിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുവാദമില്ലാതെ തന്റെ വസ്ത്രങ്ങളും ബാഗും സൂരജ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത സുബോധാണ് തര്‍ക്കം തുടങ്ങിവെച്ചത്. തര്‍ക്കത്തിനിടെ സൂരജ് തെറിവിളിച്ചതോടെ കോപാകുലനായ സുബോധ്, ഫുട്പാത്തില്‍ കിടന്നിരുന്ന കല്ലെടുത്ത് സൂരജിന്റെ മുഖത്തേക്ക് ആഞ്ഞുവീശുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജ് രക്തംവാര്‍ന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു.

റോഡ്സൈഡില്‍ താമസിച്ച് നായ്ക്കളെ കുളിപ്പിക്കുന്ന പെറ്റ് കെയര്‍ ജോലിക്കാരാണ് ഇരുവരും. സംഭവം ഗുരുതരമാണെന്നും പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web