കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതി ചാറ്റ്ജിപിറ്റിയുമായി പങ്കുവെച്ചു. ചാറ്റ്ജിപിറ്റി എഫ്ബിഐയ്ക്ക് കൈമാറി. കാമുകന്‍ അറസ്റ്റില്‍
ഫ്‌ലോറിഡ: മുന്‍ കാമുകിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട 25കാരനെ ഫ്‌ലോറിഡയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡാരെന്‍ ഷൗ എന്ന ഫിനാന്‍ഷ്യല്‍ അനലിസ്റ്റാണ് പിടിയിലായത്. കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇയാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിറ്റിയുമായി പങ്കുവെച്ചിരുന്നു.
ഈ വിവരങ്ങള്‍ ചാറ്റ്ജിപിറ്റിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐ എഫ്ബിഐയ്ക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആറുമാസത്തെ പ്രണയബന്ധത്തിന് ശേഷം കാമുകി ബന്ധം അവസാനിപ്പിച്ചതോടെയാണ് ഡാരെന്‍ ഷൗ ചാറ്റ്ജിപിറ്റിയുമായി സംസാരിക്കാന്‍ തുടങ്ങിയത്. കാമുകിയെക്കുറിച്ചും, അവളുടെ ഹോബികളെക്കുറിച്ചുമൊക്കെയാണ് ഷൗ ആദ്യം സംസാരിച്ചത്.
എന്നാല്‍ പിന്നീട് മുന്‍ കാമുകിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് ഇയാള്‍ ചാറ്റ്ജിപിറ്റിയോട് സംസാരിക്കാന്‍ തുടങ്ങി. 'ഈ മാസാവസാനത്തോടെ ഞാന്‍ അവളെ കൊല്ലും,' എന്നും, 'എനിക്ക് അവളെ കിട്ടിയില്ലെങ്കില്‍ വേറെ ആര്‍ക്കും അവളെ കിട്ടില്ല' എന്നുമൊക്കെ ഇയാള്‍ സന്ദേശങ്ങള്‍ അയച്ചു.
കാമുകി പോകുന്ന ജിമ്മിന്റെ പുറത്ത് കാത്തുനില്‍ക്കുമെന്നും, തന്നെ നിരസിച്ചാല്‍ കൊന്നുകളയുമെന്നും ഷൗ ഭീഷണിപ്പെടുത്തി. ഇതുകൂടാതെ തന്റെ കൈവശം അഞ15 മോഡല്‍ റൈഫിളും, ഗ്ലോക്ക് തോക്കും ഉള്‍പ്പെടെയുള്ള ആയുധങ്ങളുണ്ടെന്നും ഇയാള്‍ ചാറ്റ്‌ബോട്ടിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഈ സംഭാഷണങ്ങള്‍ അപകടകരമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഛുലിഅക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷൗവിനെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ഷൗ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് എട്ട് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ആദ്യത്തെ രണ്ട് വര്‍ഷം ഇയാള്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ച ആങ്കിള്‍ മോണിറ്റര്‍ ധരിക്കണം.
കൂടാതെ, തോക്കുകള്‍ കൈവശം വെക്കാനോ മദ്യപിക്കാനോ പാടില്ല. മുന്‍ കാമുകിയെയോ അവരുടെ കുടുംബത്തെയോ ബന്ധപ്പെടാനും പാടില്ലെന്നാണ് കോടതി ഉത്തരവ്.