ജനങ്ങള്‍ക്ക് പോസിറ്റീവ് ആറ്റിറ്റിയൂഡ് ഇല്ലാത്തതാണ് നാട്ടിലെ വികസന മുരടിപ്പിന് കാരണമെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: ജനങ്ങള്‍ക്ക് പോസിറ്റീവ് ആറ്റിറ്റിയൂഡ് ഇല്ലാത്തതാണ് നാട്ടിലെ വികസന മുരടിപ്പിന് കാരണമെന്നു ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. പോസിറ്റീവ് ആറ്റിറ്റിയൂഡ്, ദൈവത്തില്‍ ഉള്ള വിശ്വാസം, ദൈവം നമ്മളില്‍ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളില്‍ ഉള്ള വിശ്വാസം എന്നിവ ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു.
പകരം മറ്റുള്ളവര പഴിക്കുകയാണ് പലരും ചെയ്യുന്നത്. മണ്ണില്‍ മുളയ്ക്കുന്നതിനെ നട്ടുവളര്‍ത്തുകയാണ് ചെയ്യേണ്ടത്. ഈ ചിന്തയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.
മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയെ ഒട്ടനവധി പേര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളോടെ ജോലി നല്‍കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്. മലനാടിന് 62 ഓളം എന്റേര്‍പ്രണേഴ്സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
അതില്‍ ഒരു ഗ്രൂപ്പില്‍ മാത്രം നൂറ്റിഅന്‍പതില്‍ പരം ജോലിക്കാരുണ്ട്. ദൈവത്തിലും നമ്മുടെ കഴിവിലും സഹജീവീകളിലും വിശ്വസിച്ചുചുറ്റും ഉള്ളവര്‍ നല്ലവര്‍ എന്ന വിശ്വാസത്തോടെ മുന്നോട്ടു പോയാല്‍ ജീവിതത്തില്‍ വിജയം നേടാമെന്നും അദ്ദേഹം പറഞ്ഞു.