വാര്‍ദ്ധക്യം അനുഗ്രഹമാണെന്നും സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരമായി അതിനെ കാണണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍

 
MAR JOSEPH


കാഞ്ഞിരപ്പള്ളി: വാര്‍ദ്ധക്യം അനുഗ്രഹമാണെന്നും സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരമായി അതിനെ കാണണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. 

 കാഞ്ഞിരപ്പള്ളി  രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം 'തണല്‍ 2കെ25' പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇനിയുള്ള നാളുകള്‍ ഭാഗ്യപ്പെട്ടതായി തീരാന്‍ സ്വര്‍ഗത്തെ നോക്കി മുന്‍പോട്ടു പോകണമെന്നും മക്കള്‍ക്കായി തീഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്ന അനുഗ്രഹത്തിന്റെ അപ്പനമ്മ സാന്നിധ്യമായി മാറണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. ജൂബിലി ആഘോഷിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ച് മെമന്റോയും സമ്മാനങ്ങളും നല്‍കി.


മാതൃവേദി രൂപത പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കപ്പിയാങ്കല്‍, സിസ്റ്റര്‍ അന്ന മരിയ സിഎംസി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഫിലിപ്പ് -റോസമ്മ മണിമലക്കുന്നേല്‍ ദമ്പതികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.


 സംഗമത്തോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തില്‍ രൂപതാ സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, സ്വപ്ന റോയി കടന്തോട്, റ്റെസി സജീവ് മുട്ടത്ത്, ആലീസ് ബേബി പാഴൂക്കുന്നേല്‍, ജൂബി ആന്റണി വേഴമ്പശേരില്‍, ബെന്‍സി ജോഷി വള്ളിയാംതടം, ലൗലി കളപ്പുരയ്ക്കല്‍, മിനി വേങ്ങ ത്താനം, ആനി കുരിശുംമൂട്ടില്‍, ജോളമ്മ പഴനിലത്ത്, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ബ്രദര്‍ കെവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web