വിദ്യാര്‍ത്ഥികളില്‍ പൊതുവായന കുറവാണെന്ന് ബോധ്യപ്പെടുത്താനാണ് സംസാരിച്ചതെന്നും, ഇന്നത്തെ കുട്ടികള്‍ പാഠപുസ്തകത്തിനപ്പുറം മലയാളത്തിലെ ഒരു ചെറുകഥ പോലും വായിക്കുന്നില്ലെന്ന് കെ.ടി. ജലീല്‍
മണ്ണാര്‍ക്കാട് നടന്ന അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി കെ.ടി. ജലീല്‍.
അധ്യാപകനെന്ന നിലയില്‍ തനിക്ക് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും, അതിന്റെ ഭാഗമായി തമാശ രൂപേണ മാത്രമാണ് കുട്ടിയുടെ ചെവിയില്‍ പിടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അങ്ങനെ തോന്നിയിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ തന്റെ പെരുമാറ്റത്തില്‍ അപമാനം തോന്നിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ നൂറുവട്ടം പരസ്യമായി ക്ഷമ ചോദിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളില്‍ പൊതുവായന കുറവാണെന്ന് ബോധ്യപ്പെടുത്താനാണ് സംസാരിച്ചതെന്നും, ഇന്നത്തെ കുട്ടികള്‍ പാഠപുസ്തകത്തിനപ്പുറം മലയാളത്തിലെ ഒരു ചെറുകഥ പോലും വായിക്കുന്നില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
സദസ്സിനെ പരിപാടിയുടെ ഭാഗമാക്കുക തന്റെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ നിയമസഭയിലെ ഭരണ-പ്രതിപക്ഷ അബദ്ധങ്ങളെ പരോക്ഷമായി പരിഹസിച്ച ജലീല്‍, സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് തന്നെ ജയിലിലടച്ചാലും മുന്‍കൂര്‍ ജാമ്യത്തിന് പോകില്ലെന്നും വെല്ലുവിളിച്ചു.