തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വെച്ചല്ല. നെഹ്റു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഭരണ കാലത്ത്:മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഭരണത്തില്‍ നടന്നത് വേട്ടയാടലായിരുന്നു.
തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വെച്ചല്ലെന്നും നെഹ്റു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു.
കുറുവടി പടയെ പോലും ഇറക്കി. ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാര്‍ക്ക് പ്രകടനം പോലും നടത്താന്‍ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാല്‍ മര്‍ദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് കാലത്തെ പൊലീസിന കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.പൊലീസ് വലിയ സേനയാണ്. ഏതാനും ചിലര്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങള്‍ക്ക് ഇല്ല.
കോണ്‍ഗ്രസ് നേതാക്കള്‍ അവരുടേതായ സംരക്ഷണത്തിനുവേണ്ടി പൊലീസിനെ ഉപയോഗിക്കുകയായിരുന്നു. ഈ സമീപനത്തില്‍ മാറ്റം വരുത്താനാണ് അധികാരത്തിലിരുന്ന ഘട്ടങ്ങളിലെല്ലാം എല്‍ഡിഎഫ് ശ്രമിച്ചത്.
തെറ്റിനെതിരെ കര്‍ക്കശ നടപടി 2016 ന് ശേഷം ഉള്ള നയം അതാണ്. അത് യുഡിഎഫിന് ചിന്തിക്കാന്‍ പോലും കഴിയില്ല. പൊലീസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്നവരാക്കിയത് കോണ്‍ഗ്രസ് ആരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസ് തണലില്‍ ബോംബ് സംസ്‌കാരം ആദ്യം കൊണ്ട് വന്നതും പ്രതിപക്ഷ കാലത്താണ്.
യുഡിഎഫ് കാലത്ത് കുറ്റക്കാരായ പൊലീസുകാര്‍ക്ക് സംരക്ഷണം നല്‍കി. എല്‍ഡിഎഫ് അങ്ങിനെ അല്ല. ജനമൈത്രി പൊലീസിലൂടെ ഇടതുമുന്നണി കൊണ്ട് വന്നത് നല്ല മാറ്റമാണ്. ജനമൈത്രി സംവിധാനം നല്ലപോലെ പ്രകടിപ്പിക്കാന്‍ കഴിയുന്നത് 2006 ന് ശേഷമാണ്.
മഹാ ഭൂരിപക്ഷം പൊലീസും മാറി. ചെറിയ വിഭാഗത്തിന് പ്രശ്‌നം ഉണ്ട്. പുതിയ സമീപനം ഉള്‍ക്കൊള്ളാത്തവര്‍ ഉണ്ട്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്രയും കര്‍ക്കശ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരുണ്ടോ. 2024 ഒക്ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ 36 പൊലീസുകാരെ പിരിച്ചുവിട്ടു.
ആകെ 144 പൊലീസുകാരെ പിരിച്ചുവിട്ടു. പൊലീസിന്റെ മികവ് എന്ന് പറയുമ്പോള്‍ ഈ പുതിയ രീതികളുടെ മികവാണ്. ഏതെങ്കിലും ഒരു സംഭവം എടുത്തു കാണിച്ച് പോലീസ് ആകെ മോശമാണെന്ന് പറയാന്‍ കഴിയില്ല.
കുന്ദംകുളം പൊലീസ് മര്‍ദ്ദനം: നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം നടന്നത്. മൂന്നുപേരുടെ വാര്‍ഷിക വേതന വര്‍ദ്ധനവ് രണ്ടുവര്‍ഷത്തേക്ക് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി.
കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് കുറ്റക്കാര്‍ക്ക് എതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.