കാമുകിയെ വിവാഹം ചെയ്യാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു; മകൻ പിതാവിനെ കൊലപ്പെടുത്തി
Updated: Sep 27, 2026, 08:43 IST
ചണ്ഡീഗഡ്: പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവച്ച് കൊലപ്പെടുത്തി. ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് മകൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച ആയിരുന്നു സംഭവം.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു.
കാമുകിയെ വിവാഹം ചെയ്യാൻ 21 വയസ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് അറിയിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
മാസങ്ങൾക്ക് മുമ്പ് മണിമാജ്‌രയിൽ വച്ച് അർമാൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ അർമാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.