43 രൂപയുടെ ടിക്കറ്റിന് 500 കൊടുത്തു; ചില്ലറ നല്‍കാത്തതിന് സ്ത്രീയെ ബസില്‍ നിന്നും ഇറക്കി വിട്ടു. പാലക്കാട്-നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം
Aug 28, 2026, 16:29 IST
പാലക്കാട്: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നല്‍കിയപ്പോള്‍ ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വഴിയില്‍ ഇറക്കിവിട്ടു.
പാലക്കാട്-നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ബസ് ജീവനക്കാര്‍ ഇറക്കിവിട്ടത്.
കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച സര്‍വീസിലാണ് സംഭവം.
കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച അഡീഷണല്‍ സര്‍വീസ് ബസിലാണ് സംഭവം. 43 രൂപയുടെ ടിക്കറ്റിന് ഇവര്‍ 500 രൂപയുടെ നോട്ട് നല്‍കിയെങ്കിലും ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ഇവരെ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.