അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല;കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്- സന്ധ്യാപ്രാര്‍ത്ഥന
 

 
 jesus christ-58


 
സ്വര്‍വ്വശക്തനായ ഞങ്ങളുടെ നല്ല തമ്പുരാനെ... അങ്ങേ മുന്‍പില്‍ ഞങ്ങള്‍ സ്രാഷ്ടാംഗം പ്രണമിക്കുന്നു. എനിക്കായി മരിച്ചവന്‍, എനിക്കായ് ഉയര്‍ത്തവന്‍, എനിക്കായി ഇന്നും ജീവിക്കുന്നവന്‍ അങ്ങേ തിരുസന്നിധിയില്‍ ഞങ്ങള്‍ കുമ്പിടുന്നു. അങ്ങേ തിരുമുറിവുകളാല്‍ ഞങ്ങളെ സുഖമാക്കണമേ. രോഗങ്ങള്‍ മാറട്ടെ, ആശങ്കകള്‍ നീങ്ങട്ടെ. അങ്ങയുടെ സ്‌നേഹം ഞങ്ങളില്‍ നിറയട്ടെ. ഈ രാത്രിയില്‍ നിന്റെ സമാധാനം ഞങ്ങളില്‍ വര്‍ഷിക്കണമേ. വാക്കുമാറുന്ന മനുഷ്യര്‍ക്ക് നടുവില്‍, വഞ്ചിക്കാനും തകര്‍ക്കാനും കാത്തിരിക്കുന്ന ഞങ്ങളുടെ ശത്രുക്കള്‍ക്ക് മുന്‍പില്‍ ഞങ്ങളെ അങ്ങ് അവിടുത്തെ സാക്ഷികളാക്കി ഉയര്‍ത്തണമേ. എന്നെന്നും ഞങ്ങള്‍ക്ക് അഭയമായ ആ തിരുക്കരത്തില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. തകര്‍ക്കപ്പെട്ടവന്റെ വേദന അവിടുന്ന് അറിയുന്നുവല്ലോ, നിരാശയുടെ അനുഭവങ്ങളിലൂടെ ഒരു സാധാരണ മനുഷ്യനെപ്പോലെ ഈശോയെ അങ്ങ് കടന്നു പോയിട്ടുണ്ടല്ലോ. ഞങ്ങളുടെ ഭാവികാലം അവിടുന്ന് മഹത്വമണിയിക്കണമേ. ഞങ്ങളുടെ പ്രയത്‌നങ്ങള്‍ ഫലദായകമാക്കണമേ. ഈശൊയെന്ന നാമത്തിന്റെ അമൂല്യയോഗ്യതയാല്‍ ഞങ്ങള്‍ വിളിക്കുന്നു. കുരിശിലെ ബലിയുടെ ശക്തിയാല്‍ ഞങ്ങള്‍ക്ക് ഉയര്‍ച്ച നല്‍കേണമേ. നന്മയും തിന്മയും വിവേചിച്ചറിയുവാനും, സന്തോഷത്തിന്റെ ദിനങ്ങള്‍ അങ്ങ് തരുമെന്ന് പ്രത്യാശിക്കുവാനും ഞങ്ങള്‍ക്ക് ഇടവരുത്തണമേ. അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കുവാനും മറ്റുള്ളവരെ സഹോദരങ്ങളെപ്പോലെ കണ്ട് സ്‌നേഹിക്കുവാനും കൃപ നല്‍കണേ. തമ്പുരാന്റെ മക്കളെന്നു ഞങ്ങളെ എന്നും വിളിക്കപ്പെടുമാറാകട്ടെ... നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി... ആമേന്‍

Tags

Share this story

From Around the Web