ലോകപ്രശസ്ത സൗന്ദര്യവർദ്ധക ബ്രാൻഡായ ഇ.എൽ.എഫ് കോസ്മെറ്റിക്സിന്റെ സഹസ്ഥാപകനും ഹോളിവുഡിലെ മുൻനിര ബിസിനസ്സ് പ്രമുഖനുമായ സ്കോട്ട് ബോർബ വൈദികനാകുന്നു
May 11, 2026, 21:18 IST
ലോകപ്രശസ്ത സൗന്ദര്യവർദ്ധക ബ്രാൻഡായ ഇ.എൽ.എഫ് കോസ്മെറ്റിക്സിന്റെ സഹസ്ഥാപകനും ഹോളിവുഡിലെ മുൻനിര ബിസിനസ്സ് പ്രമുഖനുമായ സ്കോട്ട് ബോർബ വൈദികനാകുന്നു. 2026 മെയ് 23-ന് കാലിഫോർണിയയിലെ ഫ്രെസ്നോ രൂപതയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ തിരുപ്പട്ടം. കോടികളുടെ വരുമാനമുള്ള കരിയറും ഗ്ലാമർ ലോകവും ഉപേക്ഷിച്ചാണ് ബോർബ ദൈവവിളിയുടെ പാത തിരഞ്ഞെടുത്തത്. മോഡൽ, നടൻ, ഗായകൻ, എസ്‌തെറ്റീഷ്യൻ എന്നീ നിലകളിൽ തിളങ്ങിയ അദ്ദേഹം, രണ്ട് പതിറ്റാണ്ടിലേറെക്കാലം ഹോളിവുഡ് ജീവിതശൈലിയുടെ ഭാഗമായിരുന്നു.