രാഷ്ട്രീയ വിശകലനത്തിനായി തിരുവത്താഴത്തെ അവഹേളിച്ചു. പ്രൊലൈഫ് ഗ്ലോബല്‍ ഫെലോഷിപ് പ്രതി ഷേധിച്ചു
Sep 30, 2025, 16:46 IST

കൊച്ചി: രാഷ്ട്രീയ വിശകലനത്തിനായി കര്‍ത്താവായ ഈശോയുടെ തിരുവത്താഴ സംഭവത്തെ വികലമായി ഒരു ദിന പത്രത്തില്‍ ചിത്രീകരിച്ചതില്‍ പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ് പ്രതിഷേധിച്ചു.
മാധ്യമ പ്രവര്‍ത്തനം മത വിശ്വാസങ്ങളെ തള്ളിപ്പറയുന്നതും, വിശ്വാസങ്ങളെ വികൃതമായി അവതരിപ്പിക്കാനുള്ള വേദിയുമല്ലെന്ന് ഓര്‍ക്കണമെന്ന് ചെയര്‍മാന്‍ സാബു ജോസ് പറഞ്ഞു.
ക്രൈസ്തവചരിത്രത്തെയും,യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ഒരു സുപ്രധാന തിരുകര്‍മ്മത്തെയും കേരള രാഷ്ട്രീയത്തിലെ ചേരിപൊരുകളുമായി താരതമ്യം ചെയ്ത് വിശുദ്ധി നഷ്ട്ടപ്പെടുത്തുവന്‍ ഒരു ചിത്രകാരനും ഇംഗ്ലീഷ് പത്രത്തിനും എങ്ങനെ ധൈര്യം ഉണ്ടായതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.