മൂന്ന് ദിവസമായി കാണാനില്ല; യുവാവിൻ്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി
Jun 23, 2026, 18:43 IST
വര്‍ക്കല: മൂന്ന് ദിവസമായി കാണാതായിരുന്ന യുവാവിന്‍റെ മൃതദേഹം വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വിജിന്‍റെ മാതാവാണ് കിണറ്റില്‍ എന്തോ കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അയിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.