ഇന്ത്യയിലെ ഏറ്റവും മികച്ച കത്തോലിക്കാ യുവജന പ്രവര്‍ത്തകനുള്ള സിബിസിഐ പുരസ്‌കാരം വരെ ലഭിച്ച യുവ നേതാവ്. പിജെ ജോസഫിന്റെ തട്ടകത്തില്‍ ജോസ് കെ മാണി കളത്തിലിറക്കിയ സിറിയക് ചാഴികാടന്‍ ചില്ലറക്കാരനല്ല   

 
syriac chazikadan



തൊടുപുഴ: തൊടുപുഴ പിടിക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുവ രക്തം സിറിയക്ക് ചാഴികാടന്‍. തൊടുപുഴയില്‍ ജോസഫിനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന വിലയിരുത്തലിനൊടുവിലാണ് തൊടുപുഴയിലെ പ്രമുഖ ക്‌നാനായ സമുദായ കുടുംബത്തില്‍ നിന്നുള്ള സിറിയക് ചാഴികാടനെ തന്നെ നിയോഗിക്കുന്നത്.

 ഇക്കുറി പ്രായാധിക്യത്തെ  തുടര്‍ന്ന് ജോസഫ് മാറി മകന്‍ അപു മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. അപു -സിറിയക് മത്സരം ഉണ്ടായാല്‍ പോരാട്ടം ഒന്നുകൂടി കടുക്കും. തൊടുപുഴയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വധീനം ഉണ്ടാക്കാന്‍ സിറിയക്കിന് സാധിക്കുമെന്നു കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം കരുതുന്നു.


നിലവില്‍ യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റാണ് സിറിയക്.  2012 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കത്തോലിക്കാ യുവജന പ്രവര്‍ത്തകന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ നല്‍കുന്ന നാഷനല്‍ ബെസ്റ്റ് യൂത്ത് അവാര്‍ഡ് ലഭിച്ച കെ സി വൈ എം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സിറിയക്കിന് സഭാതലത്തില്‍ വലിയ സ്വാധീനമാണുള്ളത് .

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്നും ഗാന്ധിയന്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം, പഞ്ചാബ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ. ബിരുദം, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (പി.ജി.പി.എം.) ബിരുദം എന്നീ മൂന്ന് പോസ്റ്റ് ഗ്രാജുവേഷനുകള്‍ നേടിയിട്ടുണ്ട്.

ഡല്‍ഹി എച്ച്.ഡി.എഫ്.സി. ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന സിറിയക് പിന്നീട് ജോലി ഉപേക്ഷിച്ച് പതിനഞ്ചു വര്‍ഷത്തിലധികമായി മനുഷ്യവിഭവശേഷി പരിശീലകനായി മാറുകയായിരുന്നു .

ഇത്തരത്തില്‍, ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍-നൈപുണ്യ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേരളാ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ്- സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍, കത്തോലിക്കാ യുവജനങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ മിജാര്‍ക്കിന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സിറിയക്കിന് അതിനാല്‍ തന്നെ രാജ്യത്തെ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായും യുവജന സംഘടനാ പ്രവര്‍ത്തകരുമായും അടുത്ത സൌഹൃദങ്ങള്‍ ആണുള്ളത്. 

കത്തോലിക്കാ സഭയില്‍ ഏറ്റവും കൂടുതല്‍ ചുമതലകള്‍ നിര്‍വഹിച്ച യുവജന പ്രവര്‍ത്തകരില്‍ പ്രമുഖനാണ് സിറിയക്. അടുത്തിടെ ദീപിക ദിനപ്പത്രവുമായി സഹകരിച്ചു നടത്തിയ സംസ്ഥാന പ്രചാരണ യാത്ര ശ്രദ്ധേയമായിരുന്നു.

2023 മുതല്‍ യൂത്ത്ഫ്രണ്ട് എമ്മിന്റെറ സംസ്ഥാന അധ്യക്ഷനാണ്. ന്യൂജെന്‍ ശൈലിയില്‍ സംഘടനയെ ചലിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് സിറിയക് നടത്തുന്നത്. ഇതോടെ പിജെ ജോസഫിനെ നേരിടാന്‍ ജോസ് കെ മാണി നിയോഗിച്ച ചെറുപ്പക്കാരന്‍ നിസാരനല്ലെന്നാണ് വ്യക്തമാകുന്നത്.

കോട്ടയം, വെളിയന്നൂര്‍ പഞ്ചായത്തില്‍ അരീക്കര സ്വദേശിയാണ്. 1991-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായിരിക്കെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന്റെയും കോട്ടയം എം.പി. യായിരുന്ന തോമസ് ചാഴികാടന്റെയും സഹോദര പുത്രനാണ്. 

ഭാര്യ ടിജ മേരി ജെയിംസ് എം.എസ്.സി. നഴ്സായി ജോലി ചെയ്യുന്നു. ജോയിമോന്‍, ടെസ, ചാക്കോപ്പി എന്നിവരാണ് മക്കള്‍.

Tags

Share this story

From Around the Web