ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞചേറ്റില്‍ നിന്നും അവിടുന്ന് എന്നെ കരകയറ്റി;എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു- സന്ധ്യാപ്രാര്‍ത്ഥന

 
PRAY


ഞങ്ങളുടെ ജീവിതത്തിന്റെ പ്രകാശമായ ഈശോയെ... ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഈ കൊച്ചുജീവിതം അങ്ങയെ സ്‌നേഹിച്ച്. മഹത്വപ്പെടുത്തി ജീവിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കുവാനും. മറ്റുള്ളവര്‍ക്കായി ദൈവതിരുമുന്‍പില്‍ നിലകൊള്ളുവാനും ഞങ്ങള്‍ക്ക് ശക്തി തരേണമേ. അങ്ങ് ആഗ്രഹിക്കാത്തതൊന്നും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കട്ടെ ദൈവമേ. ഞങ്ങളുടെ നിയോഗങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുദിനം ഞങ്ങളെ ഓര്‍മ്മപ്പെടുത്തേണമേ. ആവശ്യങ്ങളും അനാവശ്യങ്ങളും ഞങ്ങള്‍ തിരിച്ചറിയട്ടെ. സു:ഖങ്ങളും ദു:ഖങ്ങളും ഒരേ സന്തോഷത്തോടെ അങ്ങില്‍ നിന്നും സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ തരേണമേ. നഷ്ടപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക് ദൈവത്തേക്കാള്‍ വലുതായി ആരുമില്ലെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ ഇന്നത്തെ ഈ അവസ്ഥ അങ്ങ് അനുഗ്രഹമായി മാറ്റിത്തരേണമെ. ഞങ്ങളുടെ സഹായം ആവശ്യമായി വരുന്ന മേഖലകള്‍, വ്യക്തികള്‍, സാഹചര്യങ്ങള്‍ എന്നിവ ഞങ്ങള്‍ക്ക് കാണിച്ചു തരണമേ. കുഞ്ഞുനാള്‍ മുതല്‍ ഞങ്ങള്‍ക്ക് ലഭിച്ച വിശ്വാസം. തനിമ നഷ്ടപ്പെടാതെ. ഒട്ടും ചോര്‍ന്നുപോകാതെ മറ്റുള്ളവരിലേക്ക് പകരുവാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ. ഞങ്ങളെ വേദനിപ്പിക്കുന്നവരെയും. കഷ്ടപ്പെടുത്തുന്നവരെയും സ്‌നേഹത്തോടെ സ്വീകരിക്കുവാനുള്ള ഹൃദയവിശാലത നല്‍കി അനുഗ്രഹിക്കണമേ. ഇന്ന് ഞങ്ങള്‍ ഈ വിധം ജീവനോടെ. ആരോഗ്യത്തോടെ ഇരിക്കുവാന്‍ കാരണമായവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു. ആരെങ്കിലും ഞങ്ങള്‍ മൂലം വേദനിച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നു. നാളെയുടെ ദിവസം അധികമായി അങ്ങേ സ്‌നേഹിക്കുവാന്‍. ഒരിക്കല്‍ക്കൂടി അങ്ങ് അനുവദിക്കണമേ. എല്ലാ ദാനത്തിനും നന്ദി. എല്ലാ അനുഭവങ്ങളും ഞങ്ങളെ അങ്ങില്‍ ചേര്‍ത്ത് നിര്‍ത്തുവാന്‍ ഇടയാക്കട്ടെ. ഈശോയെ അങ്ങേക്ക് ഞങ്ങളുടെ സ്‌നേഹത്തിന്റെ ഉമ്മ. നിത്യം അങ്ങയെ മാത്രം ഞങ്ങള്‍ ആരാധിക്കട്ടെ. അതുവഴി ഞങ്ങളുടെ എളിയജീവിതം അങ്ങേക്കുള്ള സമ്മാനമാകട്ടെ ഈശോയെ... ആമേന്‍

Tags

Share this story

From Around the Web