ഗര്‍ഭിണിയുടെ നെഞ്ചില്‍ പിടിച്ച് തള്ളി, മുഖത്തടിച്ചു; എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് പൊലീസ് മര്‍ദ്ദനം
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് പൊലീസ് മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മര്‍ദ്ദനത്തിന് ഇരയായത്.
ഗര്‍ഭിണിയായിരുന്ന സമയത്താണ് പോലീസില്‍ നിന്നും മര്‍ദ്ദനമേറ്റത്. പൊലീസ് യുവതിയുടെ മുഖത്തടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ സി ഐ ആയിരുന്ന പ്രതാപചന്ദ്രന്‍ സ്ത്രീയുടെ മുഖത്തടിച്ചത്.
2024 ജൂണിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പൊലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ ഭാര്യയെ അന്നത്തെ എറണാകുളം നോര്‍ത്ത് എസ്.എച്ച്.ഒ സ്റ്റേഷനുള്ളില്‍ വെച്ച് നെഞ്ചില്‍ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഈസമയം യുവതി ഗര്‍ഭിണിയായിരുന്നു. 2024 ജൂണ്‍ 20ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് കോടതി ഉത്തരവിലൂടെ ഇപ്പോള്‍ പുറത്തുവന്നത്.
ഹൈകോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്. പൊലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നാലെയാണ് യുവാവിന്റെ ഭാര്യ യുവാവിന്റെ ഭാര്യ സ്റ്റേഷനിലെത്തിയത്. ഭര്‍ത്താവിനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്ന് പറഞ്ഞ് ബഹളം വെച്ച യുവതിയെ എസ്.ഐ പ്രതാപചന്ദ്രന്‍ മര്‍ദിക്കുകയായിരുന്നു.
യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാകും. സംഭവം നടക്കുമ്പോള്‍ വനിത പൊലീസുകാര്‍ ഉള്‍പ്പെടെ സമീപത്തുണ്ടായിരുന്നു. നിലവില്‍ അരൂര്‍ സ്റ്റേഷനിലാണ് പ്രതാപ ചന്ദ്രന്‍ ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.