എലിയെ പിടിക്കാന്‍ കണ്ടെത്തിയത് വ്യത്യസ്തമായൊരു മാര്‍ഗം. മലപ്പുറം സിവില്‍ സ്റ്റേഷനിലെ എലിയെ പിടിച്ച് പൂച്ച സാര്‍

 
cat


മലപ്പുറം: എലിശല്യം കൊണ്ട് പൊറുതിമുട്ടിയ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഒടുവില്‍ എലിയെ പിടിക്കാന്‍ കണ്ടെത്തിയത് വ്യത്യസ്തമായൊരു മാര്‍ഗം. മലപ്പുറം സിവില്‍ സ്റ്റേഷനിലെ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിലാണ് സംഭവം.
ഓഫീസില്‍ സ്ഥിരമായി ശല്യം സൃഷ്ടിച്ചിരുന്ന എലിയെ പലവിധത്തില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഉദ്യോഗസ്ഥനായ റോഷന്‍ അരീക്കോട് എലിയെ പിടിക്കാന്‍ പൂച്ചയെ തന്നെ ഇറക്കിയത്.

പൂച്ച എത്തിയതോടെ ദൗത്യം വിജയിച്ചു. എലിയെ പിടികൂടിയതോടെ പൂച്ചയും ചുറ്റുമുണ്ടായിരുന്ന കുട്ടികളും ഹാപ്പി; എലിശല്യം ഒഴിഞ്ഞതോടെ ഉദ്യോഗസ്ഥരും ഹാപ്പി. ഇനി എലിശല്യം ഒഴിവാക്കാന്‍ പൂച്ച സാര്‍' ഓഫീസില്‍ തന്നെ തുടരാനാണ് തീരുമാനം.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഒരു കോടിയിലേറെ ആളുകളാണ് വീഡിയോ കണ്ടത്. വ്യത്യസ്തമായ എലി പിടിത്തം സമൂഹമാധ്യമങ്ങളിലും വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്.

Tags

Share this story

From Around the Web