കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയില്‍
Jan 16, 2026, 13:47 IST
കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയില്‍. ബീച്ചില്‍ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിന്റെ പിടിയിലായത്.
ഇന്ന് രാവിലെയാണ് യുവാവ് പിടിയിലായത്. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയില്‍ പെട്ട ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കഞ്ചാവ് ഉണക്കാന്‍ ഇട്ട് ഉറങ്ങി പോകുകയായിരുന്നു. നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണ് എന്ന് കണ്ടെത്തിയത്.
370 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇയാള്‍ ഇതിന് മുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോട് വിവിധ മേഖലകളില്‍ വില്പന നടത്തിയിരുന്ന മുഹമ്മദ് റാഫിയെ പൊലീസ് ചോദ്യം ചെയുകയാണ്.