നാലു ദിവസം മുമ്പ് കാണാതായി; പേരാമ്പ്രയിൽ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
Jun 26, 2026, 00:19 IST
കോഴിക്കോട്: പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ ആലമ്പാറ ഉന്നതിയിലെ ചാ ത്തു(74)വിനെയാണ് വീടിന് സമീപത്തെ വനമേഖലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. നാല് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു.
മൃതദേഹം അഴുകിത്തുടങ്ങിയതിനെത്തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പരിശോധനയ്ക്കിറങ്ങിയത്.
പരിശോധനയിൽ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ.