'അവള്‍ ആണ്‍സുഹൃത്തുക്കളോടൊപ്പം പോകുന്നത് അവന് ഇഷ്ടമല്ലായിരുന്നു, വാതിലടച്ചാണ് കൊല നടത്തിയത്'; വലപ്പാട് കൊല്ലപ്പെട്ട യുവതിയുടെ അമ്മ

 
vismaya


    
 
തൃശൂര്‍: വലപ്പാട് ബീച്ചില്‍ യുവതിയെയും നാലര വയസുള്ള മകനെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നതിന്റെ നടുക്കം മാറാതെ ബന്ധുക്കള്‍. യുവാവിന് മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്നും, യുവതി ആണ്‍സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് ഇഷ്ടപ്പെടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നും കൊല്ലപ്പെട്ട വിസ്മയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.


ഭക്ഷണം കഴിച്ചതിനുശേഷം മുറിക്കകത്തു കയറിയ സമയത്താണ് അക്രമം നടന്നത്. യുവതിയുടെ നിലവിളി കേട്ട് മുറിയുടെ അടുത്തെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തു കടന്നതെന്ന് ബന്ധു വെളിപ്പെടുത്തി.


നാലര വയസുള്ള പിഞ്ചുകുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചതാണ് തങ്ങളെ ഏറെ വേദനിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വീട്ടില്‍ നേരത്തെയും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ഇതിന്റെ തുടര്‍ച്ചയാണ് അക്രമത്തില്‍ കലാശിച്ചതെന്നുമാണ് വിവരം. 

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വലപ്പാട് ബീച്ചില്‍ താമസിക്കുന്ന വിസ്മയ, മകന്‍ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Tags

Share this story

From Around the Web