മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കൊലപ്പെടുത്തി മകന്‍
Oct 1, 2026, 15:44 IST
തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയായ തിങ്കള്‍ചന്തയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് അമ്മയെ മകന്‍ കൊലപ്പെടുത്തി. തിങ്കള്‍ചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തില്‍ പരേതനായ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ സിബി (37) യെ ഇര്‍ണിയല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിന്റെ മരണശേഷം തങ്കലീല മകള്‍ ജാസ്മിന്‍ ഷീബയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ സിബി കുറ്റം സമ്മതിച്ചു.