പി ടി പിരീഡില്‍ കളിക്കാന്‍ വന്നില്ല. പയ്യന്നൂരില്‍ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത
കണ്ണൂര്‍ പയ്യന്നൂരില്‍ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത. പി.ടി പിരീഡില്‍ കളിക്കാന്‍ വരാത്തതിന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ തായിനേരി എസ് എ ബി ടി എം സ്‌കൂളിലെ അധ്യാപകന്‍ രഘുവിനെതിരെ പൊലീസ് കേസെടുത്തു.
ജൂണ്‍ 22ന് രാവിലെ 11 മണിയോടെ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നില്‍ വെച്ച് വിദ്യാര്‍ഥിയെ തടഞ്ഞു നിര്‍ത്തുകയും കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
പി ടി പിരീഡില്‍ കളിക്കാന്‍ വരാത്തതിനാണ് അധ്യാപകന്‍ രഘുവിന്റെ ക്രൂരത. മുതുകിലും കാലിനും മര്‍ദിച്ചതായും, കഴുത്തിന് പിടിച്ച് പരുക്കേല്‍പ്പിച്ചതായും രക്ഷിതാക്കള്‍ പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും വിദ്യാര്‍ഥിയുടെ അമ്മ പരാതിയില്‍ പറയുന്നു.