എന്റെ കൈ ഒടിച്ചു, മുഖത്തും അടിച്ചു'; കാസര്‍കോട് ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

 
UP POLICE


 
കാസര്‍കോട്: ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങും മര്‍ദനവും. ആക്രമണത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മണിമുണ്ട സ്വദേശി അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് സിനാന്‍, സുഹൃത്ത് അഹമ്മദ് ഷമീല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

മര്‍ദനമേറ്റ മുഹമ്മദ് സിനാന്റെ കൈ ബാക്കിലേക്ക് ഒടിച്ചെടുക്കുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഹമ്മദ് ഷമീലിന്റെ മുഖത്താണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്.

സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികളുടെ സംഘം വളഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ഇതേ സ്‌കൂളില്‍ സമാനമായ രീതിയില്‍ റാഗിങ് നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web