ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

 
police

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരൻ നേരിട്ടത് അതിക്രൂര മർദ്ദനം. പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മർദിച്ചെന്നും, ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചെന്നുമാണ് പതിനേഴുകാരന്റെ വെളിപ്പെടുത്തൽ. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ വർക്കല പൊലീസ്, പ്രതിയെ സഹായിക്കുന്നു എന്ന സംശയത്തിന്റെ പേരിൽ 17കാരനെ മർദിച്ചെന്നാണ് പരാതി. മറ്റൊരാൾ ചെയ്‌ത കുറ്റത്തിന് എന്തിനു തന്റെ മകനെ വേട്ടയാടുന്നെന്ന് പതിനേഴുകാരന്റെ അമ്മ ചോദിച്ചു.


മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ കുടുംബത്തെ കള്ള കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് 17കാരൻ പറഞ്ഞു. ജീപ്പിൽ വെച്ച് എസ്‌ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ രക്തം ഛർദിച്ചെന്നും 17കാരൻ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി. എന്നാൽ പതിനേഴുകാരനെ മർദിച്ചിട്ടില്ലെന്നാണ് വർക്കല പൊലീസിന്റെ വിശദീകരണം.

Tags

Share this story

From Around the Web