കോ‌ട്ടയത്തെ ഷാപ്പിൽ നിന്നും കള്ളും മീന്‍തലയും കഴിച്ചു; യുവാവിന്റെ മരണം ഭക്ഷവിഷബാധ മൂലം?; 5 പേര്‍ ചികിത്സയില്‍
 

 
3333

കോട്ടയം: പരിപ്പിലെ 'തൊള്ളായിരം ഷാപ്പി'ൽ നിന്ന് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്ത കുമരകം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാണ് (39) മരിച്ചത്. ഷാപ്പിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക സംശയം.

ഏഴുപേരടങ്ങുന്ന സുഹൃത്തുക്കളാണ് ഷാപ്പിലെത്തിയത്. ഷാപ്പിൽ നിന്ന് മീൻകറി കഴിച്ചവരിൽ അഞ്ചുപേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. അസുഖം ബാധിച്ചവരിൽ ജ്യോതിഷ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags

Share this story

From Around the Web