ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു. ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി. സാരമായ പരിക്ക്

മലപ്പുറം:ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതോടെ ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി. എക്സിക്യൂട്ടീവ് എക്സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്.
താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നടപടി എടുക്കുമെന്ന് അറിയിച്ച് ടി.ടി.ഇ പിന്തുടര്‍ന്നപ്പോള്‍ അഷ്റഫ് എടുത്തു ചാടുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താനൂര്‍ ചിറക്കല്‍ ഓവുപാലത്തിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ടിക്കറ്റും രേഖകളും പരിശോധിക്കാന്‍ ടി.ടി.ഇ. ആവശ്യപ്പെട്ടപ്പോള്‍, താനൂര്‍ സ്വദേശിയായ അഷ്‌കര്‍ എന്നയാള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കാനെത്തിയ ടി.ടി.ഇ. ശീതളപാനീയങ്ങള്‍ വില്‍ക്കുകയായിരുന്ന അഷ്‌ക്കറിനോട് ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും ആവശ്യപ്പെട്ടു.
നടപടിയെടുക്കുമെന്ന് ടി.ടി.ഇ. അറിയിച്ചതോടെ ഭയപ്പെട്ട അഷ്‌ക്കര്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു.