എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് അറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥർ

 
Hdfc

എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് അറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥർ. ഓഗസ്റ്റ് 22ന് ഇന്ത്യൻ സമയം രാത്രി 11:00 മുതൽ 2025 ഓഗസ്റ്റ് 23ന് രാവിലെ 6:00 വരെ കസ്റ്റമർ സർവീസ് നിലക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക്. സെർവറിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആണ് ഇത് സർവീസിനെ ബാധിക്കുന്നത്. ഈ സമയത്ത് ഫോൺ ബാങ്കിംഗ് ഐവിആർ, ഇമെയിൽ, സോഷ്യൽ മീഡിയ ചാനലുകൾ, വാട്ട്‌സ്ആപ്പിലെ ചാറ്റ് ബാങ്കിംഗ്, SMS ബാങ്കിംഗ് തുടങ്ങിയ കസ്റ്റമർ കെയർ സേവനങ്ങൾ ലഭിക്കില്ല.

അതേ സമയം ബാങ്ക് അക്കൗണ്ടുകളും കാർഡുകളും ഹോട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള ടോൾ-ഫ്രീ നമ്പർ പ്രവർത്തിക്കും. അത് പോലെ HDFC ബാങ്ക് നെറ്റ്ബാങ്കിംഗ്, മൊബൈൽബാങ്കിംഗ്, PayZapp, MyCards എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ചാനലുകളും ആക്‌സസ് ചെയ്യാൻ കഴിയും.


സിസ്റ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ എന്ന് ബാങ്ക് അറിയിച്ചു. 2019ലും 2011ലും എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിഭജനം നടത്തിയിരുന്നു. കഴിഞ്ഞ ആറു മാസക്കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില 21 ശതമാനമാണ് ഉയർന്നത്.

Tags

Share this story

From Around the Web