സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി
Oct 21, 2025, 14:51 IST

കൊച്ചി:സംഘപരിവാര്‍ താല്പര്യത്തിന് വഴങ്ങി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജഡ്ജിയും അഭിഭാഷകനും സംവിധായകനൊപ്പം കാക്കനാടുള്ള സ്റ്റുഡിയോയില്‍ എത്തി സിനിമ കാണും. അഭിഭാഷകരെ കൂടി സിനിമ കാണിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഷെയ്ന്‍ നിഗത്തെ നായകനായി ജെവിജെ പ്രൊഡക്ഷന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍നിന്ന് ധ്വജപ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തരശത്രുക്കള്‍, ഗണപതിവട്ടം തുടങ്ങിയ 19 ഭാഗങ്ങള്‍ നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.