സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റത്തിൽ പുതിയ മാതൃക നിർദ്ദേശിച്ച് ഹൈക്കോടതി

 
HIGH COURT

കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശവുമായി ഹൈക്കോടതി.

കേന്ദ്രങ്ങൾക്ക് 'റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് വെൽനെസ്' (Regional Institute of Behavioural Health and Wellness) എന്ന മാതൃകയിലുള്ള പേര് അനുയോജ്യമാകുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് 'ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ' എന്നാക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോടതി പുതിയ പേര് നിർദ്ദേശിച്ചത്.

പുതിയ നിർദ്ദേശത്തിൽ നിലപാട് വ്യക്തമാക്കുന്നതിനായി സംസ്ഥാന സർക്കാർ സമയം തേടിയതിനെത്തുടർന്ന്, വിഷയം ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.

 സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഇടപെടൽ.

Tags

Share this story

From Around the Web