ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ വെട്ടിക്കുറച്ച ഇപിഎഫ്ഒ നടപടി ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

 
22344

കൊച്ചി: ലഭിച്ചുകൊണ്ടിരുന്ന ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ വെട്ടിക്കുറച്ച ഇപിഎഫ്ഒ നടപടി ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി.

അപ്പോളോ ടയേഴ്സിൽനിന്ന് 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവരുടെ പെന്‍ഷന്‍ കുറച്ച നടപടി ചോദ്യം ചെയ്ത് തൃശൂര്‍ സ്വദേശി പി.ടി. സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണു സ്റ്റേ ഉത്തരവ്.

ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാനാകില്ലെന്നു പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്‍റെ ഇടക്കാല ഉത്തരവ്.

Tags

Share this story

From Around the Web