ബിഎല്‍എം കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; പ്രതികളെ ഭീഷണിപ്പെടുത്തരുത്
Updated: Nov 7, 2026, 15:37 IST
കൊച്ചി: ബിഎല്‍എം കേസില്‍ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തരവകുപ്പിനും കേരള പൊലീസിനും കോടതി നിര്‍ദേശം നല്‍കി.
ബിഎല്‍എം മുന്‍ ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹരജി പരിഗണിച്ചത്.ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷമേ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്താവൂ എന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ ആവശ്യപ്പെടാനോ പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം.