പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗ ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി
Aug 13, 2025, 18:48 IST

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗ ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ആർക്ക് എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ ഇത് തടയാവൂ. അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു.