ഹവാല ഇടപാട് ആരോപണം: മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു. റിയാസുമായി ബിസിനസ് ബന്ധമില്ലെന്നും നല്ല സുഹൃത്ത് മാത്രമാണെന്നും വാരിസ്

 
riyas

കോഴിക്കോട്: ഹവാല ഇടപാട് ആരോപണത്തില്‍ മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സുഹൃത്തായ ഹസൻ വാരിസ് മൊഴി എടുത്തു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് എസ്ഐടി സംഘം മൊഴിയെടുത്തത്. 

എസ്പി വിക്രമന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പിണറായി, വീണ ടി, റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടണമെന്നാണ് ഇഡിയുടെ ആവശ്യം.

റിയാസുമായി ബിസിനസ് ബന്ധങ്ങൾ ഇല്ലെന്നും റിയാസ് നല്ല സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് എസ്ഐടിക്ക് മൊഴി നൽകി. പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയാണ് ഇഡി മൊഴി എടുത്തത്. 

ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടീച്ചു. ഈ മൊഴികൾ പിൻവലിച്ചു താൻ ഇഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വാരിസ് പറഞ്ഞു. റിയാസിൻ്റെ മറ്റൊരു സുഹൃത്തായ നിഖിലിന് ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.

Tags

Share this story

From Around the Web