മട്ടാഞ്ചേരി ജൂത സിനഗോഗിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ വിദ്വേഷ പരാമര്‍ശം; ഒരാള്‍ക്കെതിരെ കേസ്, മതവികാരം വ്രണപ്പെടുത്താനും കലാപം ഉണ്ടാക്കാനും ശ്രമം 
 

 
arrest

എറണാകുളം: മട്ടാഞ്ചേരി ജൂത സിനഗോഗിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ ഒരാള്‍ക്കെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപം ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. 

കഴിഞ്ഞ ഒക്ടോബര്‍ 26നായിരുന്നു സിനഗോഗിന്റെ പ്രധാന കവാടത്തിന് മുന്നില്‍ നിന്ന് വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സയദ് റഹ്മാന്‍ നദീന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനഗോഗിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേസമയം, എറണാകുളം ജൂതപ്പള്ളിക്ക് തീവെച്ച കേസിലെ പ്രതി എബിന്‍ പോളിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസ് എന്‍ഐഎയാണ് അന്വേഷണം നടത്തിവരുന്നത്. 

ജൂതപ്പള്ളിക്ക് തീവെച്ച സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളും സമാനമായ മറ്റു ആക്രമണങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

Tags

Share this story

From Around the Web