ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ഹാശാ ആഴ്ച ശുശ്രൂഷകൾ
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് വിവിധ പള്ളികളിൽ മുഖ്യ കാർമികത്വം വഹിക്കും.
ഓശാന ഞായർ (മാർച്ച് 29): പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ രാവിലെ 6.30-ന് പ്രഭാത നമസ്‌കാരവും 7.30-ന് വി. കുർബ്ബാനയും ഓശാന ശുശ്രൂഷയും നടക്കും.
പെസഹാ വ്യാഴം (ഏപ്രിൽ 2): പുലർച്ചെ 4 മണിക്ക് തിരുവാങ്കുളം സെന്റ് ജോർജ്ജ് ക്യംതാ കത്തീഡ്രലിൽ പെസഹാ ശുശ്രൂഷയും തുടർന്ന് വി. കുർബ്ബാനയും നടക്കും.
ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ ബാവ നേതൃത്വം നൽകും.
ദുഃഖവെള്ളി (ഏപ്രിൽ 3): രാവിലെ 7 മണിക്ക് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ബാവായുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ശുശ്രൂഷകൾ നടത്തപ്പെടും.
ഈസ്റ്റർ (ഏപ്രിൽ 4 ശനി): വൈകിട്ട് 6-ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷയ്ക്കും തുടർന്ന് വി. കുർബ്ബാനയ്ക്കും ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും.