സ്വർണവില കുറഞ്ഞോ കൂടിയോ? അറിയാം ഇന്നത്തെ നിരക്ക്
സംസ്ഥാനത്ത് സ്വർണവില ദിവസവും കുറഞ്ഞും കൂടിയും നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. എന്നാൽ, ഇന്ന് കേരളത്തിൽ സ്വർണവില വ്യത്യാസമില്ലാതെ തുടരുകയാണ്. 1,07,600 രൂപ തന്നെയാണ് ഇന്നത്തെ സ്വർണവില. 13,450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വരുന്നത്. 1,07,600 യാണ് ഒരു പവൻ സ്വർണത്തിന്റെ വില എങ്കിലും സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി ഏകദേശം 1,24,127 രൂപയോളം വരും.
ഇന്നലേയും സ്വർണവില 1,07,600 രൂപയായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവില കൂടിയും കുറഞ്ഞും മുന്നോട്ട് പോകുന്നതാണ് നമ്മൾ കണ്ടത്.
വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇനിയും എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലെെ 1 ന് ആയിരുന്നു. അന്ന് പവന് 1,03,240 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.